ദമ്മാം: നവോദയ കലാസാംസ്കാരിക വേദി ഖോബാര്‍ റീജ്യൻ ഘടകം സംഘടിപ്പിക്കുന്ന ‘നവംബര്‍ മിസ്റ്റ് 2024’ മെഗാ മ്യൂസിക്കൽ എന്റര്‍ടെയിന്‍മെന്റ് ഷോ വെള്ളിയാഴ്ച നടക്കും. ഖോബാര്‍ റീജനല്‍ കമ്മിറ്റിക്ക് കീഴിലുള്ള തുക്ബ, ഖബാര്‍, റാക്ക, ഇൻഡസ്ട്രിയൽ ഏരിയാകമ്മിറ്റികളും ഖോബാര്‍ കുടുംബവേദി ഏരിയയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദഹ്റാൻ ഹൈവേക്ക് സമീപമുള്ള കോബ്ര അമ്യൂസ്മെൻറ് പാർക്കിലാണ് അരങ്ങേറുന്നത്. പ്രമുഖ ഗായകരായ സയനോര ഫിലിപ്, അന്‍വര്‍ സാദത്ത് എന്നിവരോടൊപ്പം പുതുമുഖ ഗായകന് ലിബിന് സ്കറിയയും പ്രവാസ ലോകത്ത് നിന്ന് ദേവിക ബാബുരാജ് എന്നിവർ സംഗീത സന്ധ്യയിൽ പങ്കെടുക്കും. നവോദയയുടെ കലാകാരന്മാരുടെ കലാപരിപാടികളും കിഴക്കന്‍ പ്രവിശ്യയിലെ സ്കൂളിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും നസീബ് കലാഭവന്റെ മിമിക്രിയും അരങ്ങേറും. വൈകീട്ട് 4.30ന് വിവിധ പരിപാടികളോടെ ഷോ ആരംഭിക്കും.
അന്നേദിവസം അമ്യുസ്മെൻറ് പാര്‍ക്കിലെ റൈഡുകള്‍ക്കും ഗൈമുകള്ക്കും 50 ശതമാനം മുതല്‍ 75 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കും. വിദ്യാധരന് കോയാടന്‍ ചെയര്‍മാനും നിഹാസ് കിളിമാനൂര്‍ ജനറല്‍ കണ്‍വീനറും പവനന് മൂലക്കീല്‍, റഹിം മടത്തറ, രഞ്ജിത്ത് വടകര, ഷമീം നാണത്ത്, രാജേഷ് ആനമങ്ങാട് എന്നിവര്‍ രക്ഷാധികാരികളുമായി 251 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
വാർത്തസമ്മേളനത്തിൽ ചെയർമാൻ വിദ്യാധരൻ കോയാടൻ, ജനറൽ കൺവീനർ നിഹാസ് കിളിമാനൂർ, രക്ഷാധികാരികളായ പവനൻ മൂലക്കീൽ, രാജേഷ് ആനമങ്ങാട്, അനു രാജേഷ്, ജോയിൻ കൺവീനർ ഹമീദ് മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.