ജിദ്ദ: ഡൈനാമിക് കരാട്ടെ ക്ലബിന് കീഴിൽ നഖീൽ ഡോജോയിലെയും ശറഫിയ ഡോജോയിലെയും 67 വിദ്യാർഥികളുടെ ഗ്രേഡിങ് ടെസ്റ്റ് സൗദി ചാമ്പ്യൻ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിൽ സമാപിച്ചു. സൗദി കരാട്ടെ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല ബർഹിം ഉദ്ഘാടനം ചെയ്തു. കായിക ആരോഗ്യ മേഖലയിൽ കരാട്ടെയോടുള്ള അർപ്പണബോധവും അഭിനിവേശവും വഴിതെറ്റുന്ന യുവതലമുറക്ക് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.
വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഡു ഫെഡറേഷൻ സൗദി കോഓഡിനേറ്റർ നാസർ മൊയ്തീൻ കണ്ണു ഗ്രേഡിങ് ടെസ്റ്റിന് നേതൃത്വം നൽകുകയും വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും മെഡലും കൈമാറുകയും ചെയ്തു. ഗ്രേഡിങ് ടെസ്റ്റിൽ കാറ്റഗറി വിഭാഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച ശയാൽ, അനയ്യ പർവീൻ, വഫീഖ് മുഹമ്മദ്, എയ്ജലിൻ അൽഫോൻസ്, അനിഷ്ക ശാലു, റോളിൻ ഷോൺ ഗോൻസൽവേസ്, സൈദ് അഫ്ശാൻ, ബഷീർ മുട്ടങ്ങാടൻ എന്നിവർക്ക് ജപ്പാൻ കരാട്ടെ അസോസിയേഷൻ സൗദി കമ്മിറ്റിയംഗം താരിഖ് ഈജിപ്തി വ്യക്തിഗത ട്രോഫികൾ സമ്മാനിച്ചു. ആയോധനകലകൾക്ക് പ്രോത്സാഹനവും പ്രചോദനവും നൽകിക്കൊണ്ടിരിക്കുന്ന സൗദി കരാട്ടെ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല ബർഹിമിനെ ഡൈനാമിക് കരാട്ടെ ക്ലബ് ജിദ്ദ കോഓഡിനേറ്റർ സലാം ചെറുവറ്റയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഗ്രേഡിങ് എക്സാം സമാപന ചടങ്ങിൽ ഡൈനാമിക് കരാട്ടെ ക്ലബ് എക്സിക്യുട്ടീവ് അംഗം റാഫി ബീമാപള്ളി മോഡറേറ്ററും അവതാരകനുമായിരുന്നു. ഗ്രേഡിങ് ടെസ്റ്റിന് ഡൈനാമിക് കരാട്ടെ ക്ലബ് സീനിയർ പരിശീലകരായ റാസി അബ്ദുറഷീദ് കൊച്ചാലമൂട്, മുഹമ്മദ് ഇസ്മായിൽ മേലാറ്റൂർ, ഫൈസൽ പട്ടാമ്പി ക്ലബ് എക്സിക്യുട്ടീവ് അംഗം ആമീൻ മേൽമുറി, നവാസ് പട്ടാണി എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ നാസർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. സലാം ചെറുവാറ്റ സ്വാഗതവും നഷീദ് പട്ടാണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.