റിയാദ്: പ്രവാസി വെൽഫയർ ദശവാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി ചാമ്പ്യൻസ് ട്രോഫി രണ്ടാം പ്രീക്വാർട്ടർ മത്സരങ്ങളുടെ ചൂടേറിയ പോരാട്ടത്തിൽ നാല് ക്ലബുകൾ കൂടി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ശൈത്യത്തിന്റെ അകമ്പടിയോടെ തുടക്കംകുറിച്ച ടൂർണമെന്റിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയും ലാന്റേൺ എഫ്.സിയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി വിജയിച്ചു (3-1). മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ഷാഫിക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ഖലീൽ പാലോട് ആദര ഫലകം നൽകി. അസീസിയ സോക്കറും മാർക് എഫ്.സിയും തമ്മിൽ നടന്ന മത്സരം 2-1ന് അസീസിയ സോക്കർ സ്വന്തമാക്കി. അസീസിയ്യയുടെ ഷാഫി, അബ്ദുൽ ഖാദറിൽ (ഫൗരി മണി ട്രാൻസ്ഫർ) നിന്നും മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വീകരിച്ചു.
കനിവ് റിയാദ് എഫ്.സിയുടെ വലയിൽ ഗോൾ മഴ വർഷിച്ച റെയിൻബോ എഫ്.സി (5-0) അനായാസേന ക്വാർട്ടറിൽ പ്രവേശിച്ചു. ശിബിൽ സി.കെക്ക് റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി നല്ല കളിക്കാരനുള്ള ആദരം നൽകി. അൽ ശിഫ എഫ്.സിയും സുലൈ എഫ്.സിയിൽ നിന്ന് (0-4) പരാജയം ഏറ്റുവാങ്ങി. മികച്ച കളിക്കാരനായ സുലൈ താരം സക്കറിയ, വെർച്വൽ സൊല്യൂഷൻ പ്രതിനിധി സാബിക്കിൽ നിന്നും മൊമെന്റോ സ്വീകരിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ഖലീൽ പാലോട്, റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ അജ്മൽ ഹുസൈൻ, ബാരിഷ് ചെമ്പകശ്ശേരി, നിയാസ് അലി, താജുദ്ദീൻ ഓമശ്ശേരി, എം.കെ ഹാരിസ്, ഷബീർ, റിഷാദ് എളമരം, ലത്തീഫ് ഓമശ്ശേരി തുടങ്ങി പ്രായോജകരും റിയാദ് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും കളിക്കാരുമായി പരിചയപ്പെട്ടു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഡിസംബർ അഞ്ചിന് (വ്യാഴം) നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.