അസുഖബാധിതനായ ജിദ്ദ പ്രവാസി മലപ്പുറം മേലാറ്റൂര്‍ വെള്ളിയഞ്ചേരി സ്വദേശി ബജാലുദ്ദീന് ജിദ്ദ നവോദയ സാമര്‍ യൂനിറ്റ് സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറുന്നു
ജിദ്ദ: അസുഖബാധിതനായി ജിദ്ദയിലെ ഹയ്യ് സാമറില്‍ മൂന്നുമാസക്കാലം ചികിത്സയിലിരിക്കുകയും ശേഷം നാട്ടിൽ പോവുകയും ചെയ്ത മലപ്പുറം മേലാറ്റൂര്‍ വെള്ളിയഞ്ചേരി സ്വദേശി ബജാലുദ്ദീന് നവോദയ സാമര്‍ യൂനിറ്റിന് കീഴിൽ പ്രവര്‍ത്തകര്‍ സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി. മഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.എം. ഷാനവാസ്, ലോക്കൽ കമ്മിറ്റി അംഗം കെ. യാക്കൂബ്, ബ്രാഞ്ച് സെക്രട്ടറി ടി.പി. അൻവർ, പ്രവാസി സംഘം നേതാവ് എൻ. മമ്മു, സഫ ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി ചങ്ങരംകുളം, സാമര്‍ യൂനിറ്റ് അംഗം സുനീര്‍ കാക്കി എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.