ദമ്മാം: നവോദയ സാംസ്കാരിക വേദി ദമ്മാം ടൗൺ ഏരിയ സമ്മേളനത്തിെൻറ ഭാഗമായി ‘കേരള വികസനം ഇടതുപക്ഷ ബദലിലൂടെ’ എന്ന വിഷയത്തിൽ ദമ്മാം പാരഗൺ റസ്റ്റാറൻറ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര രക്ഷാധികാരി രഞ്ജിത്ത് വടകര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഏരിയ പ്രസിഡൻറ് സിദ്ദീഖ് എടപ്പാൾ അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ സുനിൽ കുമാർ വിഷയം അവതരിപ്പിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി റഹീം മടത്തറ, നവയുഗം പ്രതിനിധി സജീഷ് പട്ടാഴി എന്നിവർ വിഷയത്തിെൻറ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.
സദസ്സിൽ നടന്ന ചർച്ചകളെ ക്രോഡീകരിച്ച് കേന്ദ്ര ജോയൻറ് സെക്രട്ടറി നൗഷാദ് അകോലത്ത് സംസാരിച്ചു. ഏരിയ വൈസ് പ്രസിഡൻറ് ഷാജി മട്ടന്നൂർ സ്വാഗതവും ഏരിയ ട്രഷറർ എഡിസൺ ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.