ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ ബി​ജു വ​ലി​യ​മ​റ്റ​ത്തി​ന് അം​ഗ​ത്വം ന​ൽ​കി ഗോ​പി മ​ന്ത്ര​വാ​ദി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ തു​ട​ങ്ങി

യാം​ബു: ജി​ദ്ദ ന​വോ​ദ​യ​യു​ടെ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​​നിെൻറ ഭാ​ഗ​മാ​യി യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വം ചേ​ർ​ക്ക​ൽ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.

യാം​ബു ടൗ​ൺ ന​വോ​ദ​യ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​ജു വ​ലി​യ​മ​റ്റ​ത്തി​ന് ന​വോ​ദ​യ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റും ഏ​രി​യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഗോ​പി മ​ന്ത്ര​വാ​ദി ആ​ദ്യ അം​ഗ​ത്വം ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​ജോ ജോ​ർ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ബി​ൽ ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു. മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ​യി​ൽ ക​ക്ഷി രാ​ഷ്​​ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ​ക്കും അം​ഗ​ത്വം നേ​ടാ​നാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.