യാം​ബു ന​വോ​ദ​യ ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത്‌ മ​മ്പാ​ട്

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

യാം​ബു: ജി​ദ്ദ ന​വോ​ദ​യ 31ാം കേ​ന്ദ്ര ക​ൺ​വെ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് യാം​ബു ഏ​രി​യ​യി​ലെ ഏ​ഴ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം യാം​ബു ഏ​രി​യ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. യാം​ബു ഷ​റ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ദ്ദ ന​വോ​ദ​യ​കേ​ന്ദ്ര പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത്‌ മ​മ്പാ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​മേ​രി​ക്ക​യു​ടെ ഒ​ത്താ​ശ​യി​ൽ ഫ​ല​സ്തീ​നെ ചോ​ര​യി​ൽ മു​ക്കി​ക്കൊ​ല്ലു​ന്ന ഇ​സ്രാ​യേ​ലി​ന്റെ കി​രാ​ത ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ലോ​ക രാ​ജ്യ​ങ്ങ​ൾ മു​ന്നോ​ട്ടു വ​രേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​പി​ൻ തോ​മ​സ് അ​നു​ശോ​ച​ന പ്ര​മേ​യ​വും, രാ​ജീ​വ്‌ തി​രു​വ​ല്ല ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ പാ​വ​റ​ട്ടി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ജി​ദ്ദ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ പ്ര​ധി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ ആ​രോ​ഗ്യ​വേ​ദി ക​ൺ​വീ​ന​ർ എ​ബ്ര​ഹാം തോ​മ​സും, മാ​ധ്യ​മ​ങ്ങ​ളു​ടെ സം​ഘ്പ​രി​വാ​ർ മൃ​ദു​സ​മീ​പ​ന​വും ഇ​ട​തു​പ​ക്ഷ വി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​രി​യ ജീ​വ കാ​രു​ണ്യ ക​ൺ​വീ​ന​ർ എ.​പി. സാ​ക്കി​റും പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ജ​ലീ​ൽ ഉ​ച്ചാ​ര​ക്ക​ട​വ്, കേ​ന്ദ്ര ട്ര​ഷ​റ​ർ സി.​എം അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ് ക​മ്മി​റ്റി വി​പു​ലീ​ക​ര​ണ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. മീ​ഡി​യ ക​ൺ​വീ​ന​ർ ബി​ഹാ​സ് ക​രു​വാ​ര​ക്കു​ണ്ട് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ശ്രീ​കാ​ന്ത് നീ​ല​ക​ണ്‌​ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Navodaya Yambu Area Convention organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.