ന​വോ​ദ​യ യാം​ബു ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ ലോ​ഗോ പ്ര​കാ​ശ​നം

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ സ്പോ​ർ​ട്‌​സ്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് സെ​വ​ൻ​സ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​വും ‌സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ന്റെ ഉ​ദ്‌​ഘാ​ട​ന​വും ജി​ദ്ദ ന​വോ​ദ​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജോ ജോ​ർ​ജ് നി​ർ​വ്വ​ഹി​ച്ചു. ടൗ​ൺ ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2024 ഫെ​ബ്രു​വ​രി 22 ന് ​രാ​ത്രി ഒ​മ്പ​ത് മ​ണി മു​ത​ൽ യാം​ബു റ​ദ് വ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും യാം​ബു​വി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ ടീ​മു​ക​ൾ മ​ത്‌​സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ജോ ജോ​ർ​ജ് ചെ​യ​ർ​മാ​നും സി​ബി​ൾ ഡേ​വി​ഡ് പാ​വ​റ​ട്ടി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് പാ​വ​റ​ട്ടി സ്വാ​ഗ​ത​വും എ​ബ്ര​ഹാം തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Navodaya Yanbu Football Tournament Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.