ദമ്മാം: ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ തെരുവോരങ്ങളിൽ അവകാശ സംരക്ഷണത്തിനായി സമരംചെയ്യുന്ന കർഷകർക്ക് നവോദയ തുഖ്ബ കുടുംബവേദി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ കാർഷിക മേഖലയെ കോർപറേറ്റുകളുടെ ചൂഷണത്തിന് തുറന്നുകൊടുത്തിരിക്കുകയാണ്. നിലവിൽ വേണ്ടത്ര ചർച്ച ചെയ്യാതെ പിൻവാതിലിലൂടെ കൊണ്ടുവന്ന ബില്ലുകൾ അടിമുടി കർഷക വിരുദ്ധമാണ്. ബില്ലിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും കാർഷിക മേഖലയെയും കർഷകരെയും സഹായിക്കുന്ന താങ്ങുവില ഉറപ്പുവരുത്തുന്നതടക്കമുള്ള നടപടികൾ ഉണ്ടാകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബാലവേദി കൺവീനർ ഷെർന സുജാത് പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര കുടുംബവേദി സെക്രട്ടറി രഞ്ജിത്ത് വടകര, വൈസ് പ്രസിഡൻറ് നാസർ ഹംസ, ഏരിയ സെക്രട്ടറി നിഹാസ് കിളിമാനൂർ, പ്രസിഡൻറ് സുജാത് സുധീർ, വനിതവേദി കൺവീനർ സന്ധ്യ സുരേഷ്, ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായ രത്നാകരൻ, ജിജി സെബാസ്റ്റ്യൻ, ഷാജി പാലോട്, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.