‘അ​ക്വി​ലം’; നി​യോ​മി​ൽ പു​തി​യൊ​രു ആ​ഡം​ബ​ര താ​മ​സകേ​​ന്ദ്രം കൂ​ടി

ജി​ദ്ദ: നി​യോ​മി​ൽ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത പു​തി​യൊ​രു ആ​ഡം​ബ​ര കേ​ന്ദ്രം​കൂ​ടി ആ​രം​ഭി​ക്കു​ന്നു. ‘അ​ക്വി​ലം’ (Aquellum) എ​ന്ന പേ​രി​ട്ട ഏ​റ്റ​വും പു​തി​യ ആ​ഡം​ബ​ര​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​താ​യി നി​യോം ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചു. മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന നി​യോ​മി​​ന്‍റെ ഏ​റ്റ​വും പു​തി​യ ആ​ഡം​ബ​ര കേ​ന്ദ്ര​മാ​ണി​ത്. അ​ഖ​ബ ഉ​ൾ​ക്ക​ട​ലി​​ന്‍റെ​തീ​ര​ത്ത്​ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പ​ർ​വ​ത​നി​ര​ക​ൾ​ക്കു​ മു​ക​ളി​ൽ 450 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്​ അ​ക്വി​ലം റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ക്കു​ക.

ആ​ഡം​ബ​ര റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ൽ സ്യൂ​ട്ടു​ക​ൾ, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ അ​ക്വി​ല​ത്തി​ൽ ഉ​ണ്ടാ​വു​ക. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ​നി​ന്ന് അ​ക​ന്നു സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​സാ​ധാ​ര​ണ അ​നു​ഭ​വം ന​ൽ​കാ​നും പു​തു​മ​ക​ൾ സൃ​ഷ്​​ടി​ക്കാ​നും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്കും മി​ക​ച്ച എ​ൻ​ജി​നീ​യ​റി​ങ്​ ആ​ശ​യ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി നൂ​ത​ന​മാ​യ വാ​സ്​​തു​വി​ദ്യാ ഡി​സൈ​നു​ക​ളി​ലാ​ണ്​ അ്വ​കി​ലം ഒ​രു​ക്കു​ക. ചു​റ്റു​മു​ള്ള പ്ര​കൃ​തി പ​രി​സ്ഥി​തി​യു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചൊ​രു ജീ​വി​ത വ്യ​വ​സ്ഥ​യെ ഇ​ത്​ പ്ര​തി​നി​ധീ​ക​രി​ക്കും.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഫ്ലോ​ട്ടി​ങ്​ ഡോ​ക്കി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു അ​സാ​ധാ​ര​ണ​മാ​യ ഒ​രു യാ​ത്ര​യി​ലൂ​ടെ അ​ക്വി​ലേ​മി​ൽ എ​ത്തി​ച്ചേ​രാം. അ​തി​ഥി​ക​ൾ​ക്ക്​ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്കാ​ൻ ബോ​ട്ടി​ൽ ക​യ​റ​ണം. ഭൂ​ഗ​ർ​ഭ ജ​ല ക​നാ​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ബോ​ട്ടു​യാ​ത്ര അ​തി​ശ​യ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വം ന​ൽ​കും.

മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ബ​ഹു​മു​ഖ ദി​ശ​യു​ള്ള ആ​ന്ത​രി​ക ഗ​താ​ഗ​ത സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്. ഇ​തു​താ​മ​സ​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും ഹോ​ട്ട​ലു​ക​ളി​ലേ​ക്കും കൊ​ണ്ടു​പോ​കും.

ഒ​പ്പം അ​തി​ശ​യ​ക​ര​മാ​യ തീ​ര​ദേ​ശ കാ​ഴ്​​ച​ക​ളു​ള്ള മേ​ൽ​ക്കൂ​ര​യി​ലെ പൂ​ന്തോ​ട്ട​ങ്ങ​ളി​ലേ​ക്കും അ​വ​രെ കൊ​ണ്ടു​പോ​കും. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നു​ള്ള നി​യോ​മി​െൻറ പ്ര​തി​ബ​ദ്ധ​ത​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ പു​തി​യ ആ​ഡം​ബ​ര കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ നി​ര​വ​ധി ആ​ഡം​ബ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ്​ നി​യോ​ഗം പ്ര​ഖ്യാ​പി​ച്ച​ത്. നി​യോ​മി​ലെ അ​ഖ​ബ ഉ​ൾ​ക്ക​ട​ലി​​ന്‍റെ​സു​സ്ഥി​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​ള്ള ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​ണി​ത്.

Tags:    
News Summary - NEOM announces Aquellum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.