ജിസാൻ: കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തുന്നതോടൊപ്പം മക്കളെ മതബോധമുള്ളവരായി വളർത്താനും രക്ഷിതാക്കൾ തയാറാവണമെന്ന് ഫാറൂഖ് കോളജ് പ്രഫസറും കൗൺസിലറുമായ ഡോ. ജൗഹർ മുനവ്വിർ പറഞ്ഞു. ‘മാറിയ കാലഘട്ടത്തിലെ രക്ഷാകർതൃത്വം, രക്ഷിതാക്കളും ചിലതു പഠിക്കാനുണ്ട്’ എന്ന വിഷയത്തിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിസാൻ ടാമറിന്റ് ഹോട്ടലിൽ സംഘടിപ്പിച്ച സംഗമം സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ കെ.എം.സി.സി സെക്രട്ടറിമാരായ ബഷീർ മൂന്നിയൂർ, ഹാരിസ് കല്ലായി, സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത്, അബ്ദുൽ ഗഫൂർ മൂന്നിയൂർ എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ് സെക്രട്ടറി സാദിഖ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ടി. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.