മദീന: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എമ്മിന്റെ അന്തകനും ഇടത്പക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയുമാകുമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം മദീനയിലെത്തിയ അദ്ദേഹം മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അജയ്യനായ നേതാവായിരുന്ന ആര്യാടൻ മുഹമ്മദന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കോൺഗ്രസിനും കേരള ജനതക്കും ഗുണകരമായിരുന്നെന്ന് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.
അംഗത്വ വിതരണോദ്ഘാടനം കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പി നൗഷാദ് അലി നിർവഹിച്ചു. ഷാജി ആദിക്കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. മദീന ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മുനീർ പടിക്കൽ മുഖ്യപ്രഭാഷണം നടത്തി.
റീജനൽ സെക്രട്ടറിമാരായ ബഷീർ പുൽപ്പള്ളി, മുജീബ് റഹ്മാൻ,ആദിൽ ചടയമംഗലം, നിഷാ നജീബ്, ജസീല ഗഫൂർ, അബ്ദുൽ ഗഫൂർ, റാഫി മാനന്തവാടി, നൗഷാദ് കണിയാപുരം, നാസർ വയനാട്, റഫീഖ് കടക്കൽ, സാബിർ മുക്കം, അൻവർ പാലക്കാട്, ഫിറോസ് ബാബു, ജദീർ തങ്ങൾ, സുനിത ശഷി, സജിനി, നവാസ് കൊടുവള്ളി, ഷൗക്കത്ത് വമ്പത്തീസ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.