'നെറ്റ്ഫ്ലിക്സ് ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം നീക്കംചെയ്യണം'

റിയാദ്: നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ദൃശ്യങ്ങൾ പലതും ഇസ്‍ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമാണെന്ന് സൗദി അറേബ്യയുടെ അധ്യക്ഷതയിലുള്ള ഗൾഫ് സഹകരണ കൗൺസിലിൽ (ജി.സി.സി) ഇലക്‌ട്രോണിക് മീഡിയ ഒഫീഷ്യൽസ് കമ്മിറ്റി വിലയിരുത്തി. ഇതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പാനൽ അത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു.

സംയുക്ത പ്രസ്താവനയിലാണ് കമ്മിറ്റിയും സൗദി ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (ജി.സി.എ.എം) നെറ്റ്ഫ്ലിക്സിനോട് ഇത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തപക്ഷം നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജി.സി.സി രാജ്യങ്ങളിൽ നിലവിലുള്ള മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ കുട്ടികളെയും യുവതലമുറയെയും ധാർമിക വഴിയിൽനിന്ന് തെറ്റിക്കുന്നതാണ്. നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം നീക്കംചെയ്യാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടതായും കമ്മിറ്റി സ്ഥിരീകരിച്ചു. പ്ലാറ്റ്‌ഫോമിന്റെ നിർദേശങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വക്താവ് പറഞ്ഞു.

Tags:    
News Summary - 'Netflix must remove content against Islamic values'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.