റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് മലസിലെ മസാല സോൺ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ജബ്ബാർ കക്കാട്, യതി മുഹമ്മദ്, സലാം പേക്കാടൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംഘടനയുടെ 2021-2022 വർഷത്തേക്കുള്ള ഭരണസമിതിയിലേക്ക് കെ.സി. ഷാജു (പ്രസി.), അശ്റഫ് മേച്ചീരി (ജന. സെക്ര.), ജബ്ബാർ കക്കാട് (ട്രഷ.), മുസ്തഫ നെല്ലിക്കാപമ്പ് (ജീവകാരുണ്യ കൺ.) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കെ.ടി. ഉമർ, സി.കെ. ഷരീഫ്, ശിഹാബ് കൊടിയത്തൂർ (രക്ഷാധികാരികൾ), കെ.പി. സുബൈർ, സുഹാസ് ചേപ്പാലി (വൈ. പ്രസി.), ഫൈസൽ നെല്ലിക്കാപറമ്പ്, ഷമീൽ കക്കാട് (ജോ. സെക്ര.), വിവിധ കൺവീനർമാരായി പി.പി. യൂസഫ് (പലിശരഹിത നിധി), യതി മുഹമ്മദ് (സാംസ്കാരികം), ഹാറൂൺ (സ്പോർട്സ്), സലാം പേക്കാടൻ (വരിസംഖ്യ കലക്റ്റർ), അലി പേക്കാടൻ (മീറ്റിങ് കോഓഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കൂടാതെ 43 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽ വന്നു. ഈ മഹാമാരി കാലഘട്ടത്തിലും മാസിെൻറ നേതൃത്വത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അംഗങ്ങൾക്കിടയിലും പൊതുസമൂഹത്തിനുമായി ചെയ്യാനായെന്ന് ഭാരവാഹികൾ പറഞ്ഞു.
എൻ.കെ. മുസ്തഫ, ഷരീഫ് കൊടിയത്തൂർ, നജീബ് പേക്കടാൻ, മുഹമ്മദ് കൊല്ലളത്തിൽ, ടി.പി. അസീസ്, അബ്ദുൽ സലാം, ഹാസിഫ് കാരശ്ശേരി, നൗഷാദ് കുയ്യിൽ, ഫറാസ് ചാലിൽ, ഷാഹുൽ മാനി, ഇസ്ഹാഖ്, സഫറുല്ല, കെ.പി. അഹമ്മദ് നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.