ജിദ്ദ: ജിദ്ദ നാഷനൽ ആശുപത്രിയുടെ പുതിയ ശാഖ ജിദ്ദയിലെ ജാമിഅയിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. ജാമിഅ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള വാദി ജിദ്ദ കോമ്പൗണ്ടിൽ ആധുനിക രീതിയിൽ രൂപകൽപന ചെയ്ത കെട്ടിടത്തിലാണ് പൂർണാർഥത്തിലുള്ള പുതിയ ജിദ്ദ നാഷനൽ ആശുപത്രി പ്രവർത്തിക്കുക. ഇതുസംബന്ധിച്ച ദീർഘകാല വാടകക്കരാറിൽ ഇരുകക്ഷികളും ഒപ്പുവെച്ചു.
ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടർ ബോർഡ് അംഗങ്ങളും മറ്റ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് അൽറയ്യാൻ ഗ്രൂപ് ഓഫ് ക്ലിനിക്കുകളുടെ ചെയർമാനും ആശുപത്രി ഡയറക്ടറുമായ വി.പി. മുഹമ്മദലി, വാദി ജിദ്ദ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. മുഹമ്മദ് അബ്ദുൽ ഗനി അൽസൈഗ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
ഡോർചെസ്റ്റർ കമേഴ്സ്യൽ ഡയറക്ടർ ജോസഫ് ഇ. ക്രെമെസ്റ്റി, ജെ.എൻ.എച്ച്, എ.ടി.എ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, ജെ.എൻ.എച്ച് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഡോ. മുഷ്കാത്ത് മുഹമ്മദലി, മുസ്താഖ് മുഹമ്മദലി, സി.എഫ്.ഒ ആൻഡ് ഇൻവെസ്റ്റ്മെൻറ് ഡയറക്ടർ അഷ്റഫ് മൊയ്തീൻ, എം.ഒ.ഐ ഡയറക്ടർ കെ.എം. മുഹമ്മദ് നവീദ്, ബിസിനസ് ഡെവലപ്മെൻറ് കൺസൽട്ടൻറ് അഹമ്മദ് ഫഹദ് കലാം, താജ് പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ചെറിയ, ഡാനിഷ് ഷിബിൽ അൽപറ്റ, ജിദ്ദ എം.ഐ.എസ് സ്കൂൾ ചെയർമാൻ പി.ടി.എ. റഊഫ്, സഹാർ ഫാർമസി ഗ്രൂപ് ഡയറക്ടർ മുഹമ്മദ് റഫി വീര്യമ്പ്രം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആശുപത്രിയുടെ തുടർ ജോലികൾ പൂർണ വേഗതയിൽ പുരോഗമിക്കുന്നതായും എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്മൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.