ദമ്മാം: നീരോൽപാലം പ്രദേശത്തുനിന്നുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലേയും പ്രവാസികളെ ഉൾക്കൊള്ളിച്ച് ആറുവർഷം മുമ്പ് രൂപവത്കരിച്ച നീരോൽപാലം പ്രവാസി കൂട്ടായ്മയുടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രദേശത്തെ 300ഓളം പ്രവാസികൾ അടങ്ങിയതാണ് കൂട്ടായ്മ. ടി.കെ. സലാം (പ്രസി.), കെ.എ. ഹബീബ് (സെക്ര.), മുനീർ മുണ്ടക്കളപ്പിൽ (ട്രഷ.), കെ.വി. ഫസൽ, കെ. റഫീഖ്, എ.യു. ശുക്കൂർ (വൈസ് പ്രസി.), ടി.കെ. സജീർ, നൗഷാദ് കോലോത്ത്പറമ്പ്, യു.സി. നൗഫൽ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രവാസ ലോകത്ത് അത്യാഹിതങ്ങളിൽ അകപ്പെടുന്ന കൂട്ടായ്മയിലെ അംഗങ്ങൾക്ക് സഹായമെത്തിക്കലും മാരകരോഗങ്ങളാലും പെട്ടെന്നുള്ള അപകടങ്ങളാലും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നീരോൽപാലം പ്രദേശത്തുകാർക്ക് മതരാഷ്ട്രീയ ഭേദെമന്യേ സഹായമെത്തിക്കലും മറ്റുജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയുടെ ലക്ഷ്യം. കഴിഞ്ഞ നടപ്പുവർഷം 40 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനമാണ് കൂട്ടായ്മ നടപ്പാക്കിയത്. പുതിയ കമ്മിറ്റി രൂപവത്കരണത്തിന് ഉപദേശക സമിതി ഭാരവാഹികളായ ബഷീർ ഹാജി കോഴിതൊടി, ടി.കെ. മജീദ്, സൈദു വെള്ളതൊടി, അബ്ദുറഹ്മാൻ പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.