റിയാദ്: പുതിയ ഉപഭോക്തൃ സംരക്ഷണ നിയമനിർമാണം അവസാന ഘട്ടത്തിലാണെന്ന് സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. അൽ ബാഹ മേഖലയിലെ സംരംഭകർ, നിക്ഷേപകർ, വ്യവസായികൾ എന്നിവരുമായി വിവിധ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രാലയം 110 നിയമങ്ങളും ചട്ടങ്ങളും ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിരവധി ഉപഭോക്തൃ വെല്ലുവിളികളെ അഭിമുഖീകരിക്കുമെന്നും അൽബസബി പറഞ്ഞു. 2022ൽ രാജ്യത്തെ മൊത്തം വ്യാപാരത്തിെൻറ എട്ട് ശതമാനം വരുന്ന ഇ-കോമേഴ്സ് വളർച്ച കൈവരിച്ചു.
2025-ഓടെ ഇ-കോമേഴ്സ് വരുമാനം 260 ശതകോടി റിയാലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023ൽ സൗദിയിൽ അഞ്ച് കോടി ഇ-കോമേഴ്സ് ഷിപ്പ്മെൻറുകൾ എത്തിയിട്ടുണ്ട്. 2022ൽ ഡെലിവറി ആപ്പുകൾ വഴി 19 കോടി ഓർഡറുകൾ ഡെലിവറി ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.