ജിദ്ദ: പുതിയ കിസ്വ കൈമാറ്റം നടന്നു. പതിവുപോലെ ദുൽഹജ്ജ് ഒന്നിനാണ് കിസ്വ കൈമാറ്റ ചടങ്ങ് നടന്നത്. സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ആണ് പുതിയ കിസ്വ കഅ്ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദിൽ അശൈബിക്ക് കൈമാറിയത്. ദുൽഹജ്ജ് ഒമ്പതിന് രാവിലെ അറഫ ദിനത്തിൽ പുതിയ കിസ്വ കഅ്ബയെ പുതപ്പിക്കും.
കൈമാറ്റ ചടങ്ങിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സന്നിഹിതനായിരുന്നു. കൈമാറ്റ രേഖയിൽ മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവിയും കഅ്ബയുടെ താക്കോൽ സൂപ്പിപ്പുകാരനും ഒപ്പുവെച്ചു. കഅ്ബയുടെ സംരക്ഷണത്തിനും കിസ്വക്കും ഭരണകൂടം കാണിക്കുന്ന അതീവ താൽപര്യമാണ് കിസ്വ കൈമാറ്റ ചടങ്ങിലൂടെ പ്രകടമാകുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കിസ്വ നിർമിക്കുന്ന കിങ് അബ്ദുൽ അസീസ് കിസ്വ കോപ്ലക്സിനു എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ഭരണകൂടം അതീവ ശ്രദ്ധയാണ് കാണിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മക്ക ഗവർണർക്കും ഇരുഹറം കാര്യാലയ മേധാവി നന്ദി പറഞ്ഞു.
മക്കയിലെ ഉമ്മുജൂദിലെ കിസ്വ ഫാക്ടറിയിൽ വെച്ചാണ് ശുദ്ധമായ പട്ടിൽ കറുപ്പ് ചായം പൂശിയ കിസ്വ നിർമിച്ചിരിക്കുന്നത്. 14 മീറ്ററാണ് കിസ്വയുടെ ഉയരം. മുകളിലെ മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീ മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റ് ഉണ്ട്. 16 കഷ്ണങ്ങളോട് കൂടിയതാണ്. വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്തു അലങ്കരിച്ചതാണ് ബെൽറ്റ്. കഅ്ബയുടെ നാല് ഭാഗങ്ങളെ പുതപ്പിക്കുന്നതിനായി നാല് വലിയ തുണികളും ഉൾക്കൊള്ളുന്നതാണ് കിസവ. അഞ്ചാമതൊരു തുണി കഷ്ണം കഅ്ബയുടെ വാതിൽ വിരിയാണ്. ഏകദേശം ഒരു വർഷമെടുത്തു വിവിധ ഘട്ടങ്ങളായാണ് കിസ്വയുടെ നിർമാണം പൂർത്തിയാക്കുന്നത്. നെയ്ത്, എബ്രോയിഡറി രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളുള്ള കിസ്വ ഫാക്ടറിയിൽ 200 ലധികം ജോലിക്കാരുണ്ട്.
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് മുൻകൂട്ടി തയാറാക്കിയ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിന് 237 വാഹനങ്ങൾ. 78 ഭക്ഷണവിതരണ സ്ഥാപനങ്ങൾക്കു കീഴിലാണ് ഇത്രയും വാഹനങ്ങൾ തീർഥാടകർക്ക് ഭക്ഷണമെത്തിക്കുന്നതിനായി ഒരുക്കുന്നത്. വാഹനങ്ങൾ മുനിസിപ്പാലിറ്റി സർവിസ് ഏജൻസിക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയായതായാണ് വിവരം.
നൂതനമായ ശീതീകരണ സംവിധാനങ്ങളോടുകൂടിയ വാഹനങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും റഫ്രിജറേറ്ററുകളിലെ തണുപ്പിെൻറ അളവ് നിരീക്ഷിക്കുന്നതിനായും പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിക്കു കീഴിലെ ഫുഡ് ഇൻഫർമേഷൻ കേന്ദ്രത്തിലെ ഫ്ലാറ്റ്ഫോമുമായി ഇൗ സെൻസറുകളെ ബന്ധിപ്പിച്ചിട്ടുണ്ട്. തീർഥാടകർ പുണ്യസ്ഥലങ്ങളിൽ കഴിയുന്ന ദിവസങ്ങളിൽ മൂന്നു നേരമാണ് ഭക്ഷണം വിതരണം ചെയ്യുക.
സൗദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയുടെയും മക്ക മുനിസിപ്പാലിറ്റിയുടെയും നിബന്ധനകൾ പാലിച്ചുള്ള 12 ലക്ഷം ഭക്ഷണപ്പൊതികളാണ് ഒരുക്കുന്നത്. ഡൈനിങ് ഹാളുകളിൽ പൊതുവായി എല്ലാവരും ചേർന്നിരുന്ന് കഴിക്കുംവിധം ഭക്ഷണം ഒരുക്കുന്നതിന് പകരം ഒാരോ തീർഥാടകെൻറയും താമസസ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന രീതിയായിരിക്കും ഇത്തവണ ഭക്ഷണം വിതരണത്തിനുണ്ടാകുക.
ജിദ്ദ: ഹജ്ജിനായി മക്കയിലേെക്കത്തുന്ന തീർഥാടകരെ സ്വീകരിക്കുന്ന സ്ഥലങ്ങൾ നിർണയിച്ചു. ദുൽഹജ്ജ് ഏഴ്, എട്ട് തീയതികളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തുന്നവരെ നാലു സ്ഥലങ്ങളിൽ സ്വീകരിക്കാനാണ് മക്കയുടെ പ്രവേശനകവാടങ്ങളിൽ ഹജ്ജ് മന്ത്രാലയം ഒരുക്കങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.
നിശ്ചിത പോയൻറിൽ സംഗമിക്കുന്ന തീർഥാടകരെ ആരോഗ്യ മുൻകരുതൽ പാലിച്ച് ബസുകളിലായി ത്വവാഫുൽ ഖുദൂമിന് (ആഗമന ത്വവാഫ്) ഹറമിലേക്കും അതിനുശേഷം മിനയിലേക്കും കൊണ്ടുപോകും. സൗദി കിഴക്കൻ മേഖല, റിയാദ് മേഖല എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ ശറാഅയിലെ കേന്ദ്രങ്ങളിലായിരിക്കും സ്വീകരിക്കുകയെന്ന് ആഭ്യന്തര ഹജ്ജ് കോഒാഡിനേറ്റിങ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ ഹുഖ്ബാനി പറഞ്ഞു.
ജിദ്ദയിൽനിന്നു വരുന്നവർക്ക് സാഇദി പോയൻറും മദീന മേഖലയിൽനിന്നുള്ളവർക്ക് നൂരിയ പോയൻറും രാജ്യത്തിെൻറ തെക്കുനിന്ന് വരുന്നവർക്ക് അൽഹദാ പോയൻറുമാണ് സ്വീകരണസ്ഥലമായി നിശ്ചയിച്ചിരിക്കുന്നതെന്നും ഹജ്ജ് കോഒാഡിനേറ്റിങ് കൗൺസിൽ ചെയർമാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.