കഅ്​ബയെ പുതപ്പിക്കാൻ പുതിയ കിസ്​വ കൈമാറി

ജിദ്ദ: കഅ്​ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്​വ കൈമാറ്റ ചടങ്ങ്​ നടന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്​ വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ്​ കഅ്​ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക്​ കിസ്​വ കൈമാറിയത്​. 

ചടങ്ങിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​, മസ്​ജിദുൽ ഹറാം കാര്യാലയ അണ്ടർ സെക്രട്ടറി കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ ഫാക്​ടറി മേധാവി അഹ​മ്മദ്​ ബിൻ മുഹമ്മദ്​ അൽമൻസൂരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈമാറ്റ രേഖകളിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും കഅ്​ബ പരിപാലകൻ ഡോ. സ്വാലിഹ്​ അൽശൈബിയും ഒപ്പുവെച്ചു. കിസ്​വ നിർമാണത്തിന്​ ആവശ്യമായ സഹായങ്ങൾ നൽകാൻ​ ഭരണകൂടം കാണിക്കുന്ന അതീവ താൽപ്പര്യത്തി​​​െൻറ ഭാഗമാണ്​ കിസ്​വ കൈമാറ്റ ചടങ്ങെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

കിസ്​വ കൈമാറ്റ രേഖകളിൽ ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും ഡോ. സ്വാലിഹ്​ അൽശൈബിയും ഒപ്പുവെക്കുന്നു
 

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ ദിനത്തിൽ രാവിലെയാണ്​ പുതിയ കിസ്​വ കഅ്​ബയെ പുതപ്പിക്കുന്നത്​. ഇരുഹറം കാര്യാലയത്തിന്​ കീഴിൽ മക്കയിലെ ഉമ്മു ജൂദിലുള്ള കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോംപ്ലക്​സിലാണ്​ കിസ്​വ നിർമിക്കുന്നത്​. കറുത്ത ചായം പൂശി ശുദ്ധമായ പട്ടിൽ നിർമിക്കുന്ന കിസ്​വയുടെ ഉയരം 14​ മീറ്ററാണ്​.

മുകളിൽ മൂന്നിലൊന്ന്​ ഭാഗത്ത്​ 95 ​സ​​െൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റുണ്ട്​. ചുറ്റും അഴകാർന്ന രീതിയിൽ ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്​തു നെയ്​തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്​. ഒരോ ഭാഗവും മൂടുന്ന​ നാല് വലിയ​ കഷ്​ണങ്ങളോട്​ കൂടിയതാണ്​ കിസ്​വ​. 

അഞ്ചാമതൊരു കഷ​ണമുണ്ട്​. അത്​ കഅ്​ബയുടെ വാതിൽ വിരിയാണ്​. ഏകദേശം ഒരു വർഷ​മെടുത്ത്​ ഘട്ടങ്ങളായാണ്​ കിസ്​വ നിർമിക്കുന്നത്​. 200 തൊഴിലാളികളാണ്​ കിസ്​വ ഫാക്​ടറിയിൽ ജോലിയെടുക്കുന്നത്​.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.