ദമ്മാം: സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ബേപ്പൂർ വനിത കമ്മിറ്റി ജനറൽ ബോഡി യോഗം ദമ്മാം അൽ റയ്യാൻ ഹാളിൽ നടന്നു. നിലവിലുള്ള കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ഷംല നജീബ് അവതരിപ്പിച്ചു. പ്രവാസലോകത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക രംഗത്ത് നിരവധി ഇടപെടലുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം നടത്താൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഷംല നജീബ് (പ്രസി), ഷാഹിന അഷ്കർ, ഫെമിന ജാബിർ (വൈ.പ്രസി), റുബീന ലത്തീഫ് (ജന.സെക്ര), നിലൂഫർ അൻസാർ (ഓർഗ. സെക്ര), ലുബ്ന ആബിദ്, ജസീന ഷഫീർ (ജോ. സെക്ര), ഫസീല ഹബീബ് (ട്രഷ) എന്നീ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി നാസർ ചാലിയം, അലി പാച്ചീരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റുബീന ലത്തീഫ് സ്വാഗതവും ഫസീല ഹബീബ് നന്ദിയും പറഞ്ഞു. ബർസ അൻസാർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.