ദമ്മാം: വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇന്റർനാഷനൽ കമ്മിറ്റിയുടെ, പുതിയ നിർവാഹക സമിതി നിലവിൽ വന്നു. ഓൺലൈനിൽ വിവിധ അന്താരാഷ്ട്ര ചാപ്റ്ററുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്ത വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
എം.എം. അബ്ദുൽ മജീദ്, ദമ്മാം (ചെയർമാൻ), റുക്നുദ്ദീൻ അബ്ദുല്ല, ദോഹ (ചീഫ് കോഓഡിനേറ്റർ) എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് വി. മൂസ യാംബു (വൈസ് ചെയർമാൻ), കെ.ടി. അബൂബക്കർ ജിദ്ദ (ട്രഷറർ) എന്നിവർ മറ്റ് ഭാരവാഹികളും പി.വി. അബ്ദുൽ റഊഫ് (എച്ച്.ആർ), ഹാഷിം പി. അബൂബക്കർ, ദുബൈ (സി.എൽ.പി), ഫൈസൽ നിയാസ് ഹുദവി.
ദോഹ (സേജ്), അഫ്താബ് സി. മുഹമ്മദ്, ദമ്മാം (ആക്റ്റിവിറ്റി), കെ.എം. മുജീബുല്ല, ദുബൈ (കരിയർ ആൻഡ് ഡാറ്റ്), ടി. മുഹമ്മദ് ഹനീഫ്, അബൂദബി (ഐടി), അനീസ ബൈജു ജിദ്ദ, ഫർഹ അബ്ദുറഹ്മാൻ കുവൈത്ത് (വിമൻ കലക്റ്റിവ്), അക്മല ബൈജു ജിദ്ദ, വസീം ഇർഷാദ് ബെൽജിയം (ഗ്ലോബൽ പാത്ത്വേ) എന്നിവർ വിവിധ വിഭാഗം കോഓഡിനേറ്റർമാരുമാണ്.
കെ.പി. ഷംസുദ്ദീൻ, അമീർ തയ്യിൽ, പി.എം. അമീർ അലി, കെ.എം. മുസ്തഫ, സി.എം. മുഹമ്മദ് ഫിറോസ് എന്നിവർ സീനിയർ വിഷിനറിമാരായി പ്രവർത്തിക്കും. മുൻ പ്രസിഡന്റ് കെ.എം. മുസ്തഫ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
സിജി ഇന്ത്യ പ്രസിഡന്റ് ഡോ. എബി മൊയ്തീൻ കുട്ടി വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിെൻറ പ്രാധാന്യവും കൃത്യമായ മാർഗ നിർദേശത്തിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
സിജി ഇന്റർനാഷനൽ ചെയർമാൻ എം.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ റുക്നുദീൻ അബ്ദുല്ല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സിജി ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ. അഷ്റഫ് സംഘടനയുടെ പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. കെ.പി. ഷംസുദ്ദീൻ, ഡോ. അംസ പറമ്പിൽ, സി.എം. മുഹമ്മദ് ഫിറോസ്, റഷീദ് ഉമർ, റഷീദ് അലി എന്നിവർ സംസാരിച്ചു. നൗഷാദ് വി. മൂസ ഖിറാഅത്ത് നിർവഹിച്ചു. കെ.ടി. അബൂബക്കർ ഉപസംഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.