ദമ്മാം: ഒ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പ് ദമ്മാം റീജൻ പാലക്കാട് ജില്ലാ കമ്മിറ്റി പൂർത്തീകരിച്ചു. ജനറൽ ബോഡി യോഗം ശ്യാം പ്രകാശിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞടുത്തു. അബ്ദുൽ ഹക്കീമിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ഷമീർ പനങ്ങാടനെ ട്രഷററായും തെരഞ്ഞെടുത്തു.
ദമ്മാം റീജനൽ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരികളായ റഫീഖ് കൂട്ടിലങ്ങാടി, സക്കീർ ഹുസൈൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വാസുദേവൻ ഒട്ടിരട്ടിൽ, ഹരിദാസ് (വൈ. പ്രസി.), വൈശാഖ് (ജന. സെക്ര.), ഷാഹിദ്, സന്തോഷ്, ഇംതിയാസ്, നിഖിൽ, പ്രണവ് പവിത്രൻ, സവാദ് (സെക്രട്ടറിമാർ), നാരായണൻ കുട്ടി (അസി. ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അരവിന്ദാക്ഷൻ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതോടെ 2023 - 2025 കാലയളവിലേക്കുള്ള ജില്ല കമ്മിറ്റി നിലവിൽ വന്നതായി വരണാധികാരികൾ അറിയിച്ചു.
പ്രമോദ് പൂപ്പാല, അരവിന്ദാക്ഷൻ, രാധികാ ശ്യാം പ്രകാശ് എന്നിവരാണ് പാലക്കാട് ജില്ലയിൽനിന്നുള്ള റീജനൽ കമ്മിറ്റി പ്രതിനിധികൾ.
ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളായും എക്സിക്യൂട്ടിവ് അംഗങ്ങളായും റീജനൽ കമ്മിറ്റി പ്രതിനിധികളായും തെരഞ്ഞെടുക്കപ്പെട്ടവരെ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.