ജിദ്ദ: പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ഉമർ പാലോടാണ് പ്രസിഡന്റ്. അശ്റഫ് പാപ്പിനിശ്ശേരി (ജനറൽ സെക്ര.), ഷഫീഖ് മേലാറ്റൂർ (ട്രഷ.), റഹീം ഒതുക്കുങ്ങൽ, സിറാജ് എറണാകുളം, സുഹ്റ ബഷീർ (വൈസ് പ്രസിഡന്റുമാർ), സിറാജ് താമരശ്ശേരി, യൂസുഫ് പരപ്പൻ, സലീഖത്ത് ഷിജു (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വകുപ്പ് കോഓഡിനേറ്റർമാരായി മുനിർ ഇബ്രാഹിം (വെൽഫെയർ), അബ്ദുസ്സുബ്ഹാൻ (കലാ-കായികം) എന്നിവരേയും തെരഞ്ഞെടുത്തു. മീഡിയ ഇൻ ചാർജായി റഹീം ഒതുക്കുങ്ങലിനെ തെരഞ്ഞെടുത്തു.
രാജ്യം അതിസങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പ്രവാസി വെൽഫെയറിനും വെൽഫെയർ പാർട്ടിക്കും വളരെയേറെ പ്രസക്തിയാണുള്ളതെന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്ത ഖലീൽ പാലോട് പറഞ്ഞു. സംഘ്പരിവാറിന്റെ വംശീയ ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇരകളാക്കപ്പെട്ടവരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് വെൽഫെയർ പാർട്ടി. ആദിവാസികളും ദലിതരും പിന്നോക്കക്കാരുമായ മനുഷ്യരെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ പാർട്ടി എഴുന്നേറ്റുനിൽക്കുകയാണ്. കേരളത്തിലെ ജനകീയ പ്രതിപക്ഷമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. ഈ ദൗത്യത്തിൽ പ്രവാസ ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും നൽകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സി.എച്ച്. ബഷീർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്നു. അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.