ജിദ്ദ: തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ സംയുക്ത കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷന് (ജെ.ടി.എ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. തിരുവിതാംകൂറിന്റെ സാംസ്കാരിക പൈതൃകം ഉൾക്കൊണ്ട് കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സംഘടന ചെയ്തുകൊണ്ടിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയുടെ കലാ, സാംസ്കാരിക പൈതൃകങ്ങൾ പ്രവാസികളിലും പുതുതലമുറകളിലും അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അവശ്യഘട്ടങ്ങളിൽ ഏറ്റവും അർഹരായവർക്ക് കൈത്താങ്ങാവുന്ന സഹായമെത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാനും, പുതിയ അംഗങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയതായി തെരഞ്ഞെടുത്ത നേതൃത്വം അറിയിച്ചു.
ഭാരവാഹികൾ: നസീർ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം (രക്ഷാധികാരികൾ), നൂഹ് ബീമാപ്പള്ളി (ഉപദേശക സമിതി ചെയർമാൻ), അലി തേക്കുതോട് (പ്രസിഡൻറ്), അനിൽ വിദ്യാധരൻ (ജന. സെക്രട്ടറി), നൗഷാദ് പൻമന (ഖജാൻജി), മാജാ സാഹിബ്, റാഫി ബീമാപ്പള്ളി, സിയാദ് അബ്ദുല്ല (വൈസ് പ്രസി.), ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം (ജോയി. സെക്ര.). സബ് കമ്മിറ്റി ഭാരവാഹികൾ: റഷീദ് ഓയൂർ (കലാ സാംസ്കാരികം), ഷറഫുദ്ദീൻ പത്തനംതിട്ട (കായികം), മസൂദ് ബാലരാമപുരം (ജീവകാരുണ്യം), നവാസ് ബീമാപ്പള്ളി (ഉപദേശക സമിതി അംഗം), റാഫി ആലുവ (പി.ആർ.ഒ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.