ജിദ്ദ: കെ.എം.സി.സി ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹസ്സൻ ബത്തേരി ഉദ്ഘാടനം ചെയ്തു. ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം ഇബ്ബു അഡ്ക അധ്യക്ഷത വഹിച്ചു.
ഇസ്സുദ്ദീൻ കുമ്പള മുഖ്യാതിഥിയായിരുന്നു. കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹിറ്റാച്ചി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ബഷീർ ബായാർ, അബ്ദു പെർള എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസർ കെ.എം. ഇർഷാദ്, നിരീക്ഷകൻ നസീർ പെരുമ്പള എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസ ലോകത്തെ മഞ്ചേശ്വരം സ്വദേശികളുടെ ഏറ്റവും ശക്തമായ കൂട്ടായ്മകളിൽ ഒന്നായ ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ കാലയളവിൽ 30 ലക്ഷം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങൾ നടത്തിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
ഭാരവാഹികൾ: ഇസ്സുദ്ദീൻ കുമ്പള (ചെയർ.), ഇബ്രാഹിം ഇബ്ബു അഡ്ക (പ്രസി.), നജീബ് മള്ളങ്കൈ (ജന. സെക്ര.), മുഹമ്മദലി ഹൊസങ്കടി (ട്രഷ.), ഹാരിസ് മൊഗ്രാൽ (ഓർഗ. സെക്ര.), ഹനീഫ് ഉപ്പള ബനിമാലിക്, ലത്തീഫ് മച്ചമ്പാടി, ഹമീദ് കുക്കാർ, അബ്ദുൽ റഹ്മാൻ പച്ചിലമ്പാറ, അബ്ദുൽ റഹ്മാൻ പാവൂർ, മുഹമ്മദ് ബേക്കൂർ (വൈസ് പ്രസി.), സമദ് മജിബൈൽ, അസീസ് പാപ്പിയാർ, അസീസ് കൊടിയമ്മ, ആസിഫ് ഷിറിയ, സാബിർ മൊഗ്രാൽ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.