റിയാദ്: കെ.എം.സി.സി റിയാദ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റ് സൗദി നാഷനൽ സുരക്ഷ കമ്മിറ്റി ചെയർമാൻ അഷറഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. മുൻ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് മുനീർ തിരൂരങ്ങാടി അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര എന്നിവർ സംസാരിച്ചു.
കൗൺസിൽ മീറ്റ് യു.പി മുസ്തഫ നിയന്ത്രിച്ചു. നിരീക്ഷകരായി സിദ്ധീഖ് കോങ്ങാട്, അസീസ് വെങ്കിട്ട എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉസ്മാൻ ചെറുമുക്ക് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ഒ.കെ. മുഹമ്മദ് (ചെയർ.), മജീദ് പരപ്പനങ്ങാടി (പ്രസി.), എം.വി. ഷുക്കൂർ (ജന. സെക്ര.), സമദ് തെന്നല (ട്രഷ.), അഷറഫ് മോയൻ (ഓർഗ. സെക്ര.), ജബ്ബാർ പാലത്തിങ്ങൽ, ഫിർദൗസ് ചെറുമുക്ക്, കെ.പി.എ. മജീദ് ചെമ്മാട്, ഷുഹൈബ് പഞ്ചാര, റഫീഖ് എടരിക്കോട്, ഹനീഫ തെന്നല (വൈ. പ്രസി.), സിറാജ് പരപ്പനങ്ങാടി, സലിം ചെറുമുക്ക്, ഷാഫി കരിപ്പറമ്പ്, നൗഫൽ ചാപ്പപ്പടി, മുസ്തഫ ഉണ്ണിയാലുങ്ങൽ, ജലീദ് കക്കാട്, ഷഫീഖ് പരപ്പനങ്ങാടി, അയൂബ് പെരുമണ്ണ, സി.പി. കോയ ചെമ്മാട് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.