ജിദ്ദ: നവലോക ക്രമങ്ങളില്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയാനും, നാട്ടിലെന്നപോലെ ഇപ്പോള്‍ പ്രവാസികള്‍ക്കിടയിലും ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും യുവതയെ വഴിതെറ്റിക്കുന്ന ചിന്താ ധാരകളെക്കുറിച്ചും നമ്മുടെ തലമുറക്ക് അവബോധം നല്‍കാനും പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജിദ്ദ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. നാഷനല്‍ ഹജ്ജ് സെല്‍ ചെയര്മാന് അഹ്മദ് പാളയാട്ട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി.പി അബ്ദുറഹ്മാന് വെള്ളിമാട്കുന്ന്, കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ചെയര്മാന് പി.ടി. അബ്ദുല്‍ ലത്തീഫ് കളരാന്തിരി, ആക്ടിങ് പ്രസിഡന്റ് ടി.കെ അബ്ദുറഹിമാന്, ജനറൽ സെക്രട്ടറി സൈനുല്‍ ആബിദീന്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ വഹാബ് വടകര തുടങ്ങിയവര്‍ സംസാരിച്ചു. ഹസന് കോയ പെരുമണ്ണ, സാലിഹ് ബേപ്പൂര്‍, ഷബീര്‍ അലി, ബഷീര്‍ വീര്യമ്പ്രം, റഹീം കാക്കൂര്‍, കോയമോന്, മുഹ്സിന് നാദാപുരം, ഷംസീര്‍ ചോയിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് റിട്ടേണിങ് ഓഫിസര്‍ സുബൈര്‍ വാണിമേല്‍, നിരീക്ഷകന് അഷ്റഫ് കോങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്കി. താരിഖ് അന്‍വര്‍ സ്വാഗതവും സലിം മലയില്‍ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ഉസ്മാൻ എടത്തിൽ (ചെയര്മാന്), അബ്ദുൽ സലീം മലയിൽ (പ്രസി), പി.ടി താരിഖ് അൻവർ ആരാമ്പ്രം (ജന. സെക്ര), അബ്ദുൽ റഹീം പകലേടത്ത് (ട്രഷ), നിജിൽ മാവുള്ളകണ്ടി (ഓര്‍ഗ. സെക്ര), വി.സി അബ്ദുൽ മജീദ്, അബ്ദുന്നാസർ വാവാട്, പി.ടി അബൂബക്കർ സിദ്ദീഖ്, അബ്ദുൽ സലിം പൂക്കോട്ടിൽ, ഷംസുദ്ദീൻ വെണ്ണക്കാട് (വൈ. പ്രസി), റഹ്മത്തുല്ല ബാവ, മുനീർ നെല്ലാങ്കണ്ടി, അബ്ദുൽ ലത്തീഫ് കരീറ്റിപ്പറമ്പ്, ഫെബിൻസ് അബ്ദുൽ ഖാദർ, മുഹമ്മദ് ഓമശ്ശേരി (സെക്ര), പി.ടി. അബ്ദുൽ ലത്തീഫ് കളരാന്തിരി (മുഖ്യ രക്ഷാധികാരി), ഒ.പി അബ്ദുൽ സലാം, മുഹമ്മദ് ഷാഫി പുത്തൂർ, നിസാർ മടവൂർ, അബ്ദുല്ല കന്നൂട്ടിപ്പാറ, ഒ.പി അബ്ദുൽ മജീദ്, അബ്ദുന്നാസർ ഓമശ്ശേരി, എം.പി സലീം വാവാട്, ഫസൽ അവേലം, യൂസുഫ് ഹന്നാം (ഉപസമിതി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.