ദമ്മാം: ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ 2023 -25 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിന് റീജനൽ കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ ചന്ദ്രമോഹൻ, സുമേഷ് കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ബിനു പുരുഷോത്തമൻ (പ്രസി.), ജോസൻ ജോർജ് (ജന. സെക്ര., സംഘടനാചുമതല), ജോബിൻ തോമസ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി, ജില്ല കമ്മിറ്റി മുൻ നിർവാഹക സമിതിയംഗം പോൾ വർഗീസ് അവതരിപ്പിച്ച പാനൽ ജനറൽ ബോഡി ഐകകണ്ഠ്യേന അംഗീകരിച്ചു. ജോയ് തോമസ്, മാക്സ്മില്ലൻ (വൈസ് പ്രസി.), ആനി മേരി പോൾ, സജി വർഗീസ്, ഷാനവാസ് ഖാൻ (സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
റീജനൽ കമ്മിറ്റി പ്രതിനിധികളായി ഡോ. സിന്ധു ബിനു, ഡെന്നീസ് ഡൊമിനിക് എന്നിവരെയും ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങളായി എബ്രഹാം മാത്യു, പോൾ വർഗീസ്, ഡോ. പ്രിൻസ്, സോജൻ മാത്യു, മോൻസി മാത്യു, ആൻസി ജോർജ്, ഡോ. ഡോണാ, സയ്യിദ് അൻവർ, തോമസ് ജോസഫ്, സോണി ജേക്കബ്, കെ.ബി. അഭിലാഷ്, അമൽ സുരേന്ദ്രൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.