റിയാദ്: ഫുട്ബാൾ കൂട്ടായ്മയായ ലാന്റേൺ എഫ്.സിക്ക് പുതിയ നേതൃത്വമായി. റിയാദ് സുലൈ ഇസ്തിറാഹയിൽ നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് അസീസ് മാവൂർ, സൈഫു കരുളായി എന്നിവർ നേതൃത്വം നൽകി. രണ്ട് സെഷനുകളായി നടന്ന ചടങ്ങിൽ മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു.
ശമീജ് പെരിന്തൽമണ്ണ ആമുഖ പ്രഭാഷണം നടത്തി. വരവ് ചിലവ് കണക്ക് ആബിദ് പാണ്ടിക്കാട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുജീബ് ഉപ്പട (പ്രസി), നാസർ മൂച്ചിക്കാടൻ (ജന. സെക്ര), ശഹീർ പെരിന്തൽമണ്ണ (ട്രഷ), സമീർ പെരിന്തൽമണ്ണ, ഷാജി അരീക്കോട്, സലീം പാവറട്ടി (വൈ. പ്രസി), റമീസ് വാഴക്കാട്, ഫവാസ് എടവണ്ണ, അബ്ദുൽ ഹക്കീം ചെർപ്പുളശ്ശേരി (ജോ. സെക്ര), ജംഷി ചുള്ളിയോട് ടീം മാനേജർ, ആബിദ് പാണ്ടിക്കാട് (ടീം കോഓഡിനേറ്റർ), അലി അസ്കർ (ടീം കോച്ച്) എന്നിവരാണ് ഭാരവാഹികൾ. ക്ലബ് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
സമാപന പരിപാടി റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) പ്രസിഡൻറ് ബഷീർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. ജുനൈസ് വാഴക്കാട്, ജനീദ് കളിക്കാവ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂത്ത് ഇന്ത്യാ കപ്പ് ജേതാക്കളായ ടീം അംഗങ്ങൾക്ക് സമ്മാനങ്ങൾ കൈമാറി.
റമീസ് വാഴക്കാട് സ്വാഗതവും സമീർ മണ്ണാർമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.