ദമ്മാം: നവയുഗം സാംസ്കാരിക വേദിയുടെ കുടുംബവേദി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമിൽ നടന്ന കുടുംബവേദി സമ്മേളനം 16 പേരടങ്ങുന്ന കുടുംബവേദി കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. നവയുഗം കുടുംബവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി പത്മനാഭൻ മണിക്കുട്ടനെയും വൈസ് പ്രസിഡന്റായി പ്രിയ ബിജുവിനെയും സെക്രട്ടറിയായി ശരണ്യ ഷിബുവിനെയും ജോയന്റ് സെക്രട്ടറിയായി ഷഫീക്കിനെയും തിരഞ്ഞെടുത്തു. മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ബിജു മുണ്ടക്കയം, വിജയ്, ഷെമി ഷിബു, അബ്ദുൽ കലാം, ദിനേശ്, വേണുഗോപാൽ, മുഹമ്മദ് ഷിബു, ഷാഹിദ്, രവി എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.