ദമ്മാം: റീജനൽ കമ്മിറ്റിയുടെ ഭാഗമായ ഹഫർ അൽബാത്വിൻ ഒ.ഐ.സി.സിക്ക് പുതിയ നേതൃത്വം. ഏരിയ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ വിബിൻ മറ്റത്ത് (പ്രസി.), ഷിനാജ് കരുനാഗപ്പള്ളി (ജന. സെക്ര, സംഘടന ചുമതല), അശോക് ജേക്കബ് (ട്രഷ) എന്നിവർ ഭാരവാഹികളായി മുൻ പ്രസിഡൻറ് സലീം കീരിക്കാട് പാനൽ അവതരിപ്പിച്ചു. സജി പടിപ്പുര, അനൂപ്, ജിതേഷ് തെരുവത്ത് (വൈ. പ്രസി.), ജോബി ആൻറണി, ഷബ്നാസ് കണ്ണൂർ (ജന. സെക്ര.), സലാവുദ്ദീൻ, മുഹമ്മദ് റാഫി, രതീഷ് ചിറക്കൽ, സൈഫുദ്ദീൻ, നിസാമുദ്ദീൻ (സെക്രട്ടറിമാർ), അബ്ദുൽ സമദ് (അസി. ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
നുഹ്മാൻ, അസ്ലം ആറാട്ടുപുഴ, അനിൽ കുമാർ, ജോമോൻ, ഉസ്മാൻ, ഷാജിർ, റഷീദ്, ജംഷാദ്, ഷാനവാസ് (എക്സിക്യൂട്ടിവ് അംഗങ്ങൾ), ടി.എ. സലീം കീരിക്കാട്, സാബു സി. തോമസ്, ഇഖ്ബാൽ ആലപ്പുഴ (റീജനൽ കമ്മിറ്റി പ്രതിനിധികൾ) എന്നിവരും പുതിയ നേതൃത്വത്തിലുണ്ട്. ദമ്മാം റീജനൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹനൻ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട് എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു. ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനശൈലിയായിരിക്കും ഹഫർ അൽ ബാത്വിനിൽ ഒ.ഐ.സി.സി തുടരുകയെന്ന് നിയുക്ത പ്രസിഡൻറ് വിബിൻ മറ്റത്ത് വ്യക്തമാക്കി. പുതിയ ഭരണസമിതിയംഗങ്ങളെ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.