ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ല കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ല കമ്മിറ്റി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ മാമദ് പൊന്നാനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗങ്ങൾ നേതൃത്വം നൽകി. ഭാരവാഹികൾ: ജിദേശ് എറകുന്നത്ത് (പ്രസി.), അക്ബർ അലി എടത്തനാട്ടുകര (ജന. സെക്ര.), സഹീർ അനസ് തൃത്താല (ട്രഷ), ഷഫീഖ് പാലക്കാട്, ഷാജഹാൻ ചെമ്മല, ശറഫുദ്ദീൻ തിരുമിറ്റക്കോട് (വൈ. പ്രസി.), ശിവദാസ് തരൂർ, സുജിത് കുമാർ മണ്ണാർക്കാട് (ജന. സെക്ര.), അബ്ദു ഷുഹൈബ്, മുഹമ്മദ് നവാസ്, രമേശ് മൂലയിൽ, വി.പി മൊയ്ദീൻ കുട്ടി, ആസിഫ് ഖാൻ, മുഹമ്മദ് ഷഫീഖ് പട്ടാമ്പി (ജോ. സെക്ര.), ജിനേഷ് അറയത്ത് (അസി. ട്രഷറർ), മുഹമ്മദ് ശരീഫ്, ജിംഷാദ് മോൻ, ഷമീർ മൂത്തേടത്ത്, സൈദലവി ഹംസ, ടോണി ടോമി, ഷാജുമോൻ അബ്ദുൽ വഹാബ്, ഫിറോസ് ബാബു (കുഞ്ഞു), ദസ്തഖീർ, ഹാരിസ് കരിമ്പന, ഷൗക്കത്തലി (ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ്), മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത്, റഫീഖ് അലി മണ്ണാർക്കാട് (റീജനൽ കമ്മിറ്റി പ്രതിനിധികൾ).
കമ്മിറ്റി രൂപവത്കരണത്തിനുശേഷം പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ യോഗം നടന്നു. പ്രസിഡന്റ് ജിദേശ് എറകുന്നത്ത് അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസർമാരായ മാമദ് പൊന്നാനി, മനോജ് മാത്യു, ഫസലുള്ള വള്ളുവമ്പാലി, ഇസ്മാഈൽ കൂരിപ്പൊയിൽ, ആസാദ് മലപ്പുറം എന്നിവരും അക്ബർ അലി, സഹീർ അനസ്, റഫീഖ് അലി, മുജീബ് മൂത്തേടത്ത്, മുജീബ് തൃത്താല, ശരീഫ് അറക്കൽ, സഹീർ മാഞ്ഞാലി, അഷ്റഫ് വടക്കേക്കാട്, നാസർ കോഴിത്തൊടി, വേണു അന്തിക്കാട്, മുജീബ് പാക്കട, മജീദ് കോഴിക്കോട്, റഫീഖ് മൂസ, അനിൽ മുഹമ്മദ് കോഴിക്കോട്, അനിൽകുമാർ പത്തനംതിട്ട എന്നിവരും സംസാരിച്ചു.
പാലക്കാട് ജില്ലയിലുള്ള കോൺഗ്രസ് അനുഭാവികളായവരിൽ അംഗത്വം എടുക്കാത്തവരെ അംഗത്വം എടുപ്പിക്കാനും കാമ്പയിൻ തുടങ്ങാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ തിരുമിറ്റക്കോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.