ഇബ്രാഹിം മുക്കിൽ, ടി.ടി അബ്ദുള്ള, ഹമീദ് ചോലക്കുണ്ട്,

ഇബ്രാഹിം പന്തലുകാരൻ

പറപ്പൂർ പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം

ജിദ്ദ: പുനഃസംഘടന പ്രവർത്തനത്തിന്റെ ഭാഗമായി ജിദ്ദ പറപ്പൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റിക്ക്‌ പുതിയ നേതൃത്വം നിലവിൽ വന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കൗൺസിൽ സംഗമം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലി ഹാജി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഹബീബ്‌ കല്ലൻ മുഖ്യപ്രഭാഷണം നടത്തി. നൗഷാദ്‌ അലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ റസാഖ്‌ മാസ്റ്റർ, എ.കെ. ബാവ, അഹമ്മദ് അച്ചനമ്പലം എന്നിവർ സംസാരിച്ചു.

കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത അബൂബക്കർ അരിമ്പ്രയെ യോഗത്തിൽ ആദരിച്ചു. അബ്ദുലത്തീഫ്‌ കുന്നോല, റാഫി ഒലിയിൽ, കെ.കെ. ഹംസ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഷാദ്‌ അലി സ്വാഗതവും ഹമീദ്‌ നന്ദിയും പറഞ്ഞു. സി.പി. ഇസ്മായിൽ ഖിറാഅത്ത് നടത്തി.

കമ്മിറ്റി ഭാരവാഹികൾ: ഇബ്രാഹിം മുക്കിൽ (ഉപദേശക സമിതി ചെയർമാൻ), പി.കെ. സൈദലവി, ഹംസ (വൈസ് ചെയർമാൻ), ടി.ടി അബ്ദുള്ള (പ്രസിഡന്റ്), നജീബ് പാലത്ത്, എം.പി അബ്ദുറഹിമാൻ, ഇ.കെ അഹ്‌മദ്‌, അബ്ദുൽ മജീദ് (വൈസ് പ്രസി.), ഹമീദ് ചോലക്കുണ്ട് (ജനറൽ സെക്രട്ടറി), ശിഹാബ് പാലത്ത് (ഓർഗനൈസിങ് സെക്ര.), ഇക്ബാൽ (പബ്ലിക് റിലേഷൻ, മീഡിയ), ഇസ്മായിൽ മുക്കിൽ (വെൽഫെയർ), ഷബീർ അലി (ജോയി. സെക്ര.), ഇബ്രാഹിം പന്തലുകാരൻ (ട്രഷറർ).

Tags:    
News Summary - New leadership for Parapur Panchayat KMCC Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.