റിയാദ്: പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ (പാപ) റിയാദ് ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ബത്ഹ സഫാമക്ക ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അസ്കർ കാട്ടുങ്ങൽ (ചെയ.), മുഹമ്മദ് റഫീഖ് പൂപ്പലം (പ്രസി.), ശശി കട്ടുപ്പാറ (ജന. സെക്ര.), ഉനൈസ് കാപ്പ് (ട്രഷ.), ഹാറൂൺ റഷീദ് മാനത്തുമംഗലം (വർക്കിങ് പ്രസി.), ശിഹാബ് മണ്ണാർമല (ഓർഗ. സെക്ര.), സകീർ ദാനത്, ഷബീർ പുത്തൂർ, മുത്തു കട്ടുപ്പാറ, മുഹമ്മദാലി നെച്ചിയിൽ, മുജീബ് വൈശ്യർ, ആഷിഖ് കക്കൂത്, മൊയ്ദു ആനമങ്ങാട്, മാനുപ്പ നെച്ചിയിൽ (വൈ. പ്രസി.), അൻവർ വേങ്ങൂർ, നാസർ മംഗലത്, ബഷീർ കട്ടുപ്പാറ, നൗഷാദ് പാതയ്ക്കര, ഹകീം പാതാരി, സാജേഷ്, ശാഹുൽ ഹമീദ് (ജോ. സെക്രട്ടറിമാർ), ഫിറോസ് പാതാരി, ജുനൈസ് കീഴെപാട്, സകീർ കട്ടുപ്പാറ (സ്പോർട്സ് വിങ് കൺ.), സൈദാലികുട്ടി, മുജീബ് കൊഴിസൻ (ജീവകാരുണ്യ കൺ.), ടി.സി.ഇ. റഫീഖ്, ഇബ്രാഹീം സുബ്ഹാൻ, യഹ്യ സഫാമക്ക, ഫിറോസ് നെന്മിനി (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
യോഗം ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി നെച്ചിയിൽ അധ്യക്ഷത വഹിച്ചു. ശിഹാബ് മണ്ണാർമല സ്വാഗതവും മുജീബ് വൈഷ്യർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.