റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഘടകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. വെർച്വലായി നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻറ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി ഷമീർ മുസ്തഫ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജീവകാരുണ്യ കൺവീനർ ഉസ്മാൻ പരീത് ജീവകാരുണ്യ റിപ്പോർട്ടും ട്രഷറർ കരീം കാനാംപുറം വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിന് മുൻ പ്രസിഡൻറുമാരായ സലാം മാറമ്പള്ളി, അലി വാര്യത്ത്, മുഹമ്മദലി മരോട്ടിക്കൽ, സലാം പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: അലി വാര്യത്ത് (രക്ഷാധികാരി), നസീർ കുമ്പശ്ശേരി (പ്രസി.), കരീം കാനാംപുറം (സെക്ര.), അമീർ ബീരാൻ (ട്രഷ.), ഉസ്മാൻ പരീത് (ജീവകാരുണ്യ കൺ.), അസീസ് അലിയാർ, മുജീബ് റഹ്മാൻ (വൈ. പ്രസി.), സിയാവുദ്ദീൻ, കുഞ്ഞുമുഹമ്മദ് (ജോ. സെക്ര.), നിസാർ (മീഡിയ കൺ.), ജബ്ബാർ കോട്ടപ്പുറം (സ്പോർട്സ് കൺ.), യാഷിർ നാനെത്താൻ (ആർട്സ് കൺ.). നാട്ടിൽനിന്ന് നിയാസ് ഇസ്മാഇൗൽ, അലി ആലുവ, റഹീം കൊപ്പറമ്പിൽ, ജോർജ് ജേക്കബ്, നൗഷാദ് ആലുവ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസ നേർന്നു.രക്ഷാധികാരി മുഹമ്മദാലി മരോട്ടിക്കൽ സ്വാഗതവും സിയാവുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.