റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുലൈമാന്‍ ഊരകം (പ്രസി), നൗഷാദ് കോര്‍മത്ത് (ജന. സെക്ര), ശഫീഖ് കിനാലൂര്‍ (ട്രഷ), ഷിബു ഉസ്മാന് (ചീഫ് കോഓഡിനേറ്റര്‍), ജയന് കൊടുങ്ങല്ലൂര്‍ (വൈ. പ്രസി), ഹാരിസ് ചോല (ജോ. സെക്ര), ജലീല്‍ ആലപ്പുഴ (വെല്‍െഫയര്‍ കൺവീനര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവൻറ് കൺ), അഫ്താബ് റഹ്മാന് (അക്കാദമിക് കൺ), നൗഫല്‍ പാലക്കാടന്‍ (സാംസ്കാരിക കൺ), ഉബൈദ് എടവണ്ണ (മുഖ്യ രക്ഷാധികാരി), അഷ്റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, നജിം കൊച്ചുകലുങ്ക്, വി.ജെ. നസ്റുദ്ദീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികള്‍.
അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ പാലക്കാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്മാന്, ജയന് കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, നാദിര്‍ഷാ, മുജീബ് എന്നിവര്‍ സംസാരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കോര്‍മത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.