റിയാദ്: മമ്പാട് ഏരിയ റിയാദ് വെൽഫെയർ അസോസിയേഷന് (മർവ) 2023-2024 കാലഘട്ടത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. റിയാദിലെ ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന രക്ഷാധികാരി, എക്സിക്യൂട്ടിവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷംജിത് കരുവാടൻ (പ്രസി.), മുസ്തഫ ചോലയിൽ (ജന. സെക്ര.), സമീർ കരുവാടൻ (ട്രഷ.), ജിഷു കാഞ്ഞിരാല, എൻ.കെ. ജംഷി (വൈ. പ്രസി.), കെ.വി. ശിഹാബ്, പി.ടി. ഹാഫിസ് (ജോ. സെക്ര.), മനോജ് ബാബു, സനു ഷാജഹാൻ (ജോ. ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ ഷംജിത് കരുവാടൻ അധ്യക്ഷത വഹിച്ചു. റിയാദിലെ മമ്പാട് പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി തുടങ്ങിയ മർവയുടെ 10 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു.
രക്ഷാധികാരികളായി വി.പി. ഫക്രുദ്ദീൻ, റഫീഖ് കുപ്പനത്ത്, കെ.വി. മുജീബ്, കെ.സി. നിസാർ, നിസാർ മാനു, ഷാജഹാൻ മുസ്ലിയാരകത്ത്, കെ.പി. സലിം, ബാബു പുള്ളിപ്പാടം എന്നിവരെ തെരഞ്ഞെടുത്തു. പ്രവർത്തന റിപ്പോർട്ടും മുസ്തഫ ചോലയിലും സാമ്പത്തിക റിപ്പോർട്ട് സമീർ കരുവാടനും അവതരിപ്പിച്ചു. കെ.വി. ശിഹാബ് സ്വാഗതവും സനു ഷാജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.