തിരുവനന്തപുരം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജനറൽ ബോഡി (ട്രിപ) വാർഷിക ജനറൽ ബോഡിയും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ പ്രസിഡൻറ് സുരേഷ് മണ്ണറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സബിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജഹാൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസറായ ബിജു പൂതക്കുളത്തിന്റെ നേതൃത്വത്തിൽ അടുത്ത രണ്ട് വർഷ കാലാവധിയുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഒരു വർഷ കാലാവധിയുള്ള ഭരണസമിതിയെയും തെരഞ്ഞെടുത്തു.
അബ്ദുൽ സലാം (രക്ഷാ.), രഞ്ജു രാജ് (പ്രസി.), അശോക് കുമാർ (സെക്ര.), ഷിയാസ് (ട്രഷ.), ഗുലാം ഫൈസൽ, നാസർ കടവത്ത് (വൈ. പ്രസി.), ഡോ. സജീവ്, അരുൺ കുമാർ (ജോ. സെക്ര.), ഷാജഹാൻ (ജോ. ട്രഷ.) ഹസ്കർ (ചാരിറ്റി കൺവീനർ), അരുൺ കുമാർ, അബ്ദുൽ റഊഫ് (ബാലവേദി കൺവീനർമാർ), സുധീർ (മീഡിയ കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 21അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.