യാംബു: യാംബു കെ.എം.സി.സി ശർഖ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വാർഷിക ജനറൽ ബോഡി യോഗം കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ ഉദ്ഘാടനം ചെയ്തു. ശിഹാബ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു.നിയാസ് പുത്തൂർ, സിറാജ് മുസ്‌ലിയാരകത്ത്, അലിയാർ മണ്ണൂർ, സഹീർ വണ്ടൂർ, അബ്ദുറസാഖ് നമ്പ്രം, സമീർ ബാബു കാരക്കുന്ന് എന്നിവർ സംസാരിച്ചു. സുൽഫിക്കർ വള്ളിക്കാപ്പറ്റ സ്വാഗതവും മുസ്തഫ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: മാമുക്കോയ ഒറ്റപ്പാലം (മുഖ്യ രക്ഷാധികാരി), ഷബീർ ഹസൻ കാരക്കുന്ന് (ചെയർ.), അബ്ദുറഷീദ് കടുങ്ങല്ലൂർ (പ്രസി.), റിയാസ് മണ്ണാർക്കാട്, ശിഹാബ് പേരാമ്പ്ര, ഹംസ കൂട്ടിലങ്ങാടി (വൈസ്.പ്രസി.), മുസ്തഫ മഞ്ചേശ്വരം (ജന. സെക്ര.), നിഷാദ് കൊയിലാണ്ടി, മൻസൂർ വള്ളിക്കാപ്പറ്റ, ഹനീഫ തിരൂർ (ജോ. സെക്ര.), സുൽഫിക്കർ വള്ളിക്കാപ്പറ്റ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.