ജിദ്ദ: കഅ്ബയെ പുതപ്പിക്കാനുള്ള കിസ്വയുടെ മക്കയിലെ നിർമാണ കേന്ദ്രത്തിൽ പുതിയ നെയ്ത്തുയന്ത്രം സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതായി കിസ്വ കോംപ്ലക്സ് മേധാവി ഫൈസൽ ബിൻ സ്വാലിഹ് മദനി പറഞ്ഞു. വിദഗ്ധ സംഘമാണ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ആധുനിക സേങ്കതിക വിദ്യകൾക്ക് അനുസരിച്ച് സ്വയം തുണികൾ നെയ്യാൻ ഉപയോഗിക്കുന്ന യന്ത്രം 12 ഹെഡുകളോടുകൂടിയതാണ്. വിവിധ വകുപ്പ് മേധാവികളുടെയും അണ്ടർ സെക്രട്ടറിമാരുടെയും സാന്നിധ്യത്തിലാണ് പുതിയ യന്ത്രം സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഅ്്ബയുടെ കിസ്വ ഏറ്റവും മികച്ച രീതിയിൽ നിർമിക്കുന്നതിനുവേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധചെലുത്തുന്ന ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന് നന്ദി രേഖപ്പെടുത്തുന്നതായും കിസ്വ കോംപ്ലക്സ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.