ജിദ്ദ: രാജ്യത്ത് മോദി ഭരണകൂടം നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം വരും തലമുറയെ സാമൂഹികമായും സാംസ്കാരികമായും പിന്നോട്ട് നയിക്കാനേ ഉതകുകയുള്ളൂവെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഷറഫുദ്ദീൻ അഹമ്മദ് പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിെൻറ ഭാഗമായി മൗലാനാ അബുൽ കലാം ആസാദിെൻറ 133ാമത് ജന്മവാർഷികദിനത്തിൽ 'വിഷൻ ഓഫ് മൗലാനാ ആസാദ്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസ്നേഹം രക്തത്തിൽ ലയിച്ചു ചേർന്ന ധിഷണാശാലികളായ നേതാക്കളുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യവും ജാതി, മത, വർഗ, വർണ ചിന്തകൾക്കതീതമായ സമത്വവും ഘട്ടംഘട്ടമായി വിദ്യാഭ്യാസ മേഖലയിലുൾെപ്പടെ രാജ്യം കൈവരിച്ച പുരോഗതിയും വളർച്ചയും ഇല്ലാതാക്കാനുമുള്ള സാഹചര്യമൊരുക്കുകയാണ് പുതിയ വിദ്യാഭ്യാസ നയം.
സർക്കാർ പതിയെ പിൻവാങ്ങുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗം കോർപറേറ്റുകളുടെ ചൂഷണത്തിന് തുറന്നുകൊടുക്കുകയാണ് ഫാഷിസ്റ്റ് അജണ്ടയിലൂടെ ഭരണം ൈകയാളുന്നവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജെ.എസ്.എസ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. ജവഹർ നേശൻ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഗനി വിഷയം അവതരിപ്പിച്ചു. അലീഗഢ് യൂനിവേഴ്സിറ്റി അലുംനി എക്സിക്യൂട്ടിവ് അംഗം അസീം സീഷാൻ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജനൽ പ്രസിഡൻറ് ഫയാസുദ്ദീൻ ചെന്നൈ, ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് മൊറയൂർ എന്നിവർ സംസാരിച്ചു. അൽഅമാൻ നാഗർകോവിൽ സ്വാഗതവും ആലിക്കോയ ചാലിയം നന്ദിയും പറഞ്ഞു. മുജാഹിദ് പാഷ ബംഗളൂരു, ഹംസ ഉമർ, ഫൈസൽ മമ്പാട്, ഹനീഫ കിഴിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.