റിയാദ്: ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശരത് സ്വാമിനാഥൻ (പ്രസി.), സുദർശന കുമാർ, സജാദ് സലീം (വൈ. പ്രസി.), മുഹമ്മദ് മൂസ (സെക്ര.), ബദറുദ്ദീൻ കാസിം (ട്രഷ.), നിസാർ മുസ്തഫ, സാനു മാവേലിക്കര (ജോ. സെക്ര.), സിജു പീറ്റർ (ജീവ കാരുണ്യ വിഭാഗം കൺവീനർ), ജലീൽ ആലപ്പുഴ, നിസാർ അഹമ്മദ്, വി.ജെ. നസ്രുദീൻ, ഹാഷിം ചീയാംവെളി, സുരേഷ് ആലപ്പുഴ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ. വനിത വിഭാഗം ഭാരവാഹികൾ: ധന്യ ശരത് (പ്രസി.), നൗമിത ബദർ (സെക്ര.), നൈസി സജാദ് (വൈ. പ്രസി.), സിനി മുസ്തഫ (ജോ. സെക്ര.).
മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ചുപോകുന്ന 'ഇവ' സ്ഥാപക നേതാവും ട്രഷററുമായിരുന്ന സൈഫുദ്ദിൻ വിളക്കേഴത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. മലസിലെ പെപ്പർ ട്രീ റസ്റ്റാറന്റിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മൂസ ആമുഖ പ്രസംഗം നടത്തി.
വി.ജെ. നസ്രുദ്ദീൻ, ജലീൽ ആലപ്പുഴ, ശിഹാബ് പോളക്കുളം, നിഹാസ് പക്കിപ്പറമ്പിൽ, അബ്ദുൽ അസീസ്, ധന്യ ശരത്, ഷാജി പുന്നപ്ര, ജലീൽ കാളുതറ, നൗമിത ബദർ, ഫിറോസ് അബ്ദുൽ അസീസ്, സുദർശന കുമാർ, സാനു മാവേലിക്കര, ആസിഫ് ഇഖ്ബാൽ, ടി.എൻ.ആർ. നായർ എന്നിവർ സംസാരിച്ചു. സൈഫുദ്ദീനുള്ള ഫലകവും ഉപഹാരവും പ്രസിഡന്റ് ശരത് സ്വാമിനാഥൻ, സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവെളി എന്നിവർ ചേർന്ന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.