ജിദ്ദ: കെ.എം.സി.സി കൊണ്ടോട്ടി മുനിസിപ്പൽ വാർഷിക കൗൺസിൽ യോഗം മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഫൈറൂസ് വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാരങ്ങാടി, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് കെ.കെ മുഹമ്മദ്, ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ, അൽബാഹ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ നാസർ എർത്താലി എന്നിവർ സംസാരിച്ചു.
റിട്ടേണിങ് ഓഫിസർ എം.എം. മുജീബ് മുതുവല്ലൂർ, നിരീക്ഷകൻ അബ്ദുൽ മജീദ് കൊട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.കെ. ഫൈറൂസ് സ്വാഗതവും നെയ്യൻ നിഷാദ് നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: കെ.കെ ഫൈറൂസ് (പ്രസി.), നിഷാദ് നെയ്യൻ (ജന. സെക്ര.), റസാഖ് കൊട്ടുക്കര (ട്രഷ.), കബീർ നീറാട്, മജീദ് പെരിഞ്ചീരി, ഹംസ ആനപ്പറ, ഷറഫു കാവുങ്ങൽ, കെ.പി ഷഫീഖ്, അസ്കർ ഏക്കാടൻ, ഹസൻ യമഹ, ഹനീഫ കുണ്ടുകളവൻ (വൈസ് പ്രസി.), ജുനൈദ് മുക്കൂട്, മുഷ്താഖ് മധുവായ്, സൈനു കാരി, ജുനൈദ് നമ്പില്ലത്ത്, ശാഹുൽ മുണ്ടപ്പലം, അസ്കർ കൊളത്തൂർ, അഷ്റഫ് കാളങ്ങാടൻ, റഷീദലി കോടങ്ങാട് (ജോ. സെക്ര.), യൂസഫ് കോട്ട (ഉപദേശക സമിതി ചെയർമാൻ), നൗഷാദ് മേലങ്ങാടി, കബീർ തുറക്കൽ, പി.സി അബൂബക്കർ, സലിം നീറാട്, ഉണ്ണി മുഹമ്മദ് (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.