ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസിെൻറ പുതിയ വര്‍ഷത്തേക്കുള്ള വുമൺസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം ഹോളിഡേയ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഖോബാർ പ്രൊവിൻസ് പ്രസിഡൻറ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. അർച്ചന അഭിഷേക് (പ്രസി.), ഹുസ്ന ആസിഫ് (സെക്ര.), ഷംല നജീബ് (ട്രഷ.), പ്രജിത അനിൽ കുമാർ, സോഫിയ താജു (വൈസ് പ്രസി.), ദിവ്യ ഷിബു (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. 14 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഖോബാർ പ്രൊവിൻസ് രക്ഷാധികാരി മൂസക്കോയ സത്യവാചകം ചൊല്ലിക്കൊടുത്തു. ചെയർമാൻ ഷമീം കാട്ടാക്കട, വൈസ് ചെയർപേഴ്സൻ ഖദീജ ഹബീബ്, ട്രഷറർ ആസിഫ് താനൂർ എന്നിവർ സംസാരിച്ചു. വുമൺസ് ഫോറം മുൻ ഭാരവാഹികൾ 2019-2021ലെ പ്രവർത്തന റിപ്പോർട്ടും വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തില്‍ അവതരിപ്പിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതവും ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.