സൗ​ദി എ​ൻ​ജി​നീ​യേ​ഴ്​​സ്​​ കൗ​ൺ​സി​ലി​ന്​ പു​തി​യ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ

ജു​ബൈ​ൽ: ജീ​വ​ന​ക്കാ​രു​ടെ ഏ​കീ​ക​ര​ണ​ത്തി​നും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി സൗ​ദി എ​ൻ​ജി​നീ​യേ​ഴ്സ് കൗ​ൺ​സി​ൽ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു.

എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യെ നി​യ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക്ല​യി​ൻ​റു​ക​ൾ​ക്ക് പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത് ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ഴി​യും.

രാ​ജ്യ​ത്തെ പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും നി​ർ​ദി​ഷ്​​ട ജോ​ലി​ക​ൾ​ക്ക് അ​വ​ർ ഈ​ടാ​ക്കു​ന്ന നി​ര​ക്ക് സം​ബ​ന്ധി​ച്ചും പോ​ർ​ട്ട​ലി​ൽ​നി​ന്ന്​ അ​റി​യാ​ൻ സാ​ധി​ക്കും.

പു​തി​യ സേ​വ​നം സേ​വ​ന​ദാ​താ​ക്ക​ൾ​ക്കി​ട​യി​ൽ മ​ത്സ​ര​വും സു​താ​ര്യ​ത​യും വ​ർ​ധി​പ്പി​ക്കു​മെ​ന്ന് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്​​ദു​ൽ നാ​സ​ർ അ​ൽ അ​ബ്​​ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കാ​നും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​തു​മൂ​ലം ക​ഴി​യും.

ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ലെ 117 എ​ൻ​ജി​നീ​യ​റി​ങ്​ മേ​ഖ​ല​യി​ൽ 20 ശ​ത​മാ​നം സൗ​ദി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. saudieng.sa എ​ന്ന പോ​ർ​ട്ട​ലി​ൽ സ​ർ​വേ​യി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​സി, ഡി​സൈ​ൻ ക​രാ​റു​ക​ൾ, മേ​ൽ​നോ​ട്ടം, ടേ​ൺ​കീ ക​രാ​റു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - New online portal for the Saudi Engineers' Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.