ജുബൈൽ: സൗദിയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി ഹെറിറ്റേജ് കമീഷൻ പ്രമുഖ ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയായ 'എൽമു'മായി ധാരണപത്രം ഒപ്പിട്ടു. റിയാദിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിലെ അതോറിറ്റിയുടെ ആസ്ഥാനത്ത് ഹെറിറ്റേജ് കമീഷൻ സി.ഇ.ഒ ജാസിർ അൽ-ഹെർബിഷും എൽമിെൻറ സി.ഇ.ഒ അബ്ദുറഹ്മാൻ അൽ-ജാദായിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സന്ദർശകന് ഏറ്റവും മികച്ച സേവനങ്ങൾ നൽകി മികച്ച അനുഭവം മികവുറ്റതാക്കുന്നതിനും പുരാതന വസ്തുക്കൾ, മ്യൂസിയങ്ങൾ, നഗരപൈതൃകം എന്നിവ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആഗോള രീതികൾ കരാറിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയിലെ സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും വിഭവങ്ങളും പരിരക്ഷിക്കുന്നതിനും സുസ്ഥിരമായി വികസിപ്പിക്കുന്നതിനുമായാണ് ഹെറിറ്റേജ് കമീഷൻ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.