ജിദ്ദ: സൗദി സ്വകാര്യമേഖലയുടെ കരുത്ത് വർധിപ്പിക്കാൻ 72 ശതകോടി റിയാലിെൻറ പ്രത്യേക ഉത്തേജകഫണ്ട്. വ്യാഴം രാവിലെ പുറത്തിറക്കിയ രാജകീയ ഉത്തരവിൽ ഇതുൾപ്പെടെ നിരവധി പദ്ധതികളും അതിനുള്ള സഹായവും സൽമാൻ രാജാവ് പ്രഖ്യാപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഒൗദ്യോഗികവാർത്താഏജൻസി അറിയിച്ചു. എണ്ണവിലയിടവിനെ തുടർന്നുണ്ടായ മാന്ദ്യം മറികടക്കാനും സാമ്പത്തിക പരിഷ്കരണ നടപടികളുടെ പശ്ചാത്തലത്തിലുമാണ് സ്വകാര്യമേഖലയെ സഹായിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചത്.
മൊത്തം 16 സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക. പൗരൻമാർക്കുള്ള ഭവനസബ്സിഡിക്ക് 570 കോടിയാണ് മാറ്റിവെച്ചത്. 800 കോടിയുടെ മൂലധനത്തോടെ ആരംഭിക്കാനിരിക്കുന്ന ‘എക്സ്പോർട് പ്രമോഷൻ ഫണ്ടി’ന് ആദ്യഗഡുവും അനുവദിച്ചിട്ടുണ്ട്. 133 കോടി ഡോളറാണ് അനുവദിച്ചത്. ‘എക്സ്പോർട് പ്രമോഷൻ ഫണ്ടി’നെ കുറിച്ച് കഴിഞ്ഞ ദിവസം ഉൗർജമന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് സൂചന നൽകിയിരുന്നു. പൗരൻമാർക്കുള്ള ഹൗസിങ് ലോൺ പദ്ധതിക്ക് 213 കോടിയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പരോക്ഷ സഹായനിധിയിലേക്ക് 160 കോടിയും വകയിരുത്തി.
രാജകീയ ഉത്തരവിലുള്ള പ്രധാന പദ്ധതികളും സഹായവും:
(തുക റിയാലിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.