മദീന: രണ്ട് പതിറ്റാണ്ടായി മദീനയിലെ സാംസ്കാരിക, സാമൂഹിക, കലാ, കായിക മേഖലകളിൽ സജീവമായി നിലനിൽക്കുന്ന ടീം മദീന ഇന്ത്യൻസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടീം ഇന്ത്യൻസിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സക്കീർ പെരിങ്കടി അധ്യക്ഷത വഹിച്ചു.
ഹംസ ഹൊസങ്കടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ ശരീഫ് കാസർകോടിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ആരിഫ് മെഗ്രാൽ സ്വാഗതവും മുനാസ് ഹൊസങ്കടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സക്കീർ പെരിങ്കടി (പ്രസിഡന്റ്), മുനാസ് ഹൊസങ്കടി (സെക്രട്ടറി), ഹംസ ഹൊസങ്കടി (ട്രഷറർ), ഖലീൽ കുഞ്ചത്തൂര്‍ (വൈസ് പ്രസിഡന്റ്), ഫൈസല്‍, സഫീര്‍ (ജോ.സെക്രട്ടറി), ഇല്യാസ് അഡിയാർ (ക്രിക്കറ്റ് ടീം ക്യാപ്റ്റൻ), റഫീഖ് മഞ്ചേശ്വരം (വൈസ് ക്യാപ്റ്റൻ), ഇസ്മായിൽ ഹന (മാനേജർ),
മുസ്തഫ മച്ചംപാടി, മുനീർ കൊടങ്ക, അദ്നാൻ കുഞ്ചത്തൂർ (എക്സിക്യൂട്ടിവ് അംഗങ്ങൾ), മുസ്തഫ മിയപദവ്, ഖാലിദ് ബേക്കൂർ, ഫൈറൂസ് ബദിയട്ക (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.