ജിദ്ദ: ബീമാപള്ളിയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ ബീമാപള്ളി സൗഹൃദ തീരത്തിന് (ജെ.ബി.എസ്.ടി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദ ഖാലിദ് ബിൻ വലീദ് വില്ലയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ജിദ്ദയിൽ മരിച്ച ബീമാപള്ളി സ്വദേശി മുഹമ്മദ് സലീമിനെ അനുസ്മരിച്ചു. തുടർന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. രക്ഷാധികാരി റാഫി ബീമാപള്ളി സന്ദേശ പ്രഭാഷണം നടത്തി.
കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഹമ്മദാലി അവതരിപ്പിച്ചു. നിലവിലെ പ്രസിഡൻറ് നവാസ് ബീമാപള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
യോഗത്തിൽ നൂഹ് ബീമാപള്ളി നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ: പീരു മുഹമ്മദ് മുഹമ്മദ് സാലി (പ്രസി.), നൂഹ് ബീമാപള്ളി (വൈ. പ്രസി.), മുഹമ്മദ് അലി (ജന. സെക്ര.), അഷറഫ് (സെക്ര.), സയ്യിദ് അലി (ട്രഷ.), റാഫി ബീമാപള്ളി, സിയാദ് അബ്ദുസ്സലാം, നവാസ് ബീമാപള്ളി (രക്ഷാധികാരികൾ), സഅദുള്ള, നജീബ് ബുർഹാനി, സക്കീർ അൽഹാദി (കാബിനറ്റ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.