ജിദ്ദ: പ്രായം കൂടിയവർക്കായി മക്ക ഹറമിൽ പുതിയ വാഹന സൗകര്യം. വാഹനങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർവഹിച്ചു. പ്രായമായവർക്ക് ഉംറ കർമം അനായാസം നിർവഹിക്കാനാണ് പുതിയ വാഹനം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇരുഹറം കാര്യാലയത്തിെൻറ വികസന പദ്ധതിയായ 'വിഷൻ 2024'ന് അനുസൃതമായി തീർഥാടകർക്ക് നൽകുന്ന സേവനം അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും സ്മാർട്ട് സിസ്റ്റങ്ങളിലൂടെയും വികസിപ്പിക്കുന്നത് തുടരുകയാണ്. നൽകുന്ന സേവനം ഏറ്റവും മികച്ച നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.